Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോസ്റ്റണ്‍: വിമാനം പറത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നു ഇന്ത്യന്‍ പൈലറ്റ് മരിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫിനിക്‌സ്-ബോസ്റ്റണ്‍ വിമാനം ഫ്ളൈറ്റ് 550 ന്റെ പൈലറ്റാണ് മരിച്ചത്. എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ഫ്ളൈറ്റ് 550. 147 യാത്രക്കാരും അഞ്ച് ജോലിക്കാരും വിമാനത്തിലുണ്ടായിരുന്നു. പൈലറ്റ് അസുഖബാധിതനായ ഉടന്‍ വിമാനം ന്യൂയോര്‍ക്കിലെ സിറാകുസിലേക്ക് തിരിച്ച് വിടാന്‍ സഹപൈലറ്റ് അനുവാദംതേടുകയായിരുന്നു. പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കോ പൈലറ്റ് ന്യൂയോര്‍ക്കിലെ സിറക്കീസിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. പറക്കലിനിടെ പൈലറ്റ് മരിച്ച സംഭവം വളരെ ഗൗരവമുള്ളതാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ വർഷത്തിൽ രണ്ടു തവണ 40 വയസുകഴിഞ്ഞ പൈലറ്റുമാര്‍ക്ക് എല്ലാവിധത്തിലുമുള്ള ശാരീരിക പരിശോധനകളും നടത്താറുണ്ട്. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള രോഗബാധിതരാണെന്ന് കണ്ടെത്തിയാൽ അവരെ വിമാനം പറത്താന്‍ അനുവദിക്കാറില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മരണപ്പെട്ട പൈലറ്റിന്റെ പേരോ മരണകാരണമോ വിമാനകമ്പനി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
Leave a Reply