Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ബ്രിട്ടീഷ് ബോക്‌സിംഗ് താരം അമീര്‍ ഖാനെതിരെ ആരോപണവുമായി ഭാര്യ രംഗത്ത്. ആമീറിന് പല സ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടെന്നും തന്നെ വഞ്ചിയ്ക്കുകയായിരുന്നെന്നും ആരോപിച്ചാണ് അമീറിന്റെ ഭാര്യ ഫര്‍യാല്‍ മക്ദൂം രംഗത്ത് എത്തിയിരിക്കുന്നത്.
അമീറിന്‍റെ വഴിവിട്ട ബന്ധങ്ങളെപ്പറ്റി ദ സണ്‍ മുമ്ബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമറീന്റെ പെണ്‍ സുഹൃത്തുക്കളെ തിരഞ്ഞ് പിടിച്ച് ഭാര്യ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. വിവാഹത്തിന് മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നതാണ് ഈ ഗുസ്തി താരം 2013 ജൂണ്‍ ഒന്നിനായിരുന്നു വിവാഹിതനായത്. 22കാരിയായ അമീറിന്റെ ഭാര്യ ഇപ്പോൾ ഗര്‍ഭിണിയുമായിരിക്കുന്ന വേളയിൽ ആണ് ആരോപണം ഉയർന്നത്. ക്ളയര്‍ നട്ടല്‍, എഗ്ലാന്റിനെ ഫ്‌ളോര്‍ ഔഗില്ലര്‍ എന്നീ യുവതികളുമായി ആമിറിന് ബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഇരുവരെയും ഫര്‍യാന്‍ ചോദ്യം ചെയ്‌തെന്നാണ് റിപ്പോര്‍. അമീറുമായി ശാരിരികബന്ധം പുലര്‍ത്തിയിരുന്നെന്ന് ക്ളയര്‍ നട്ടല്‍ സമ്മതിക്കുകയും ചെയ്തു. അമീറിന്റെ വിവാഹശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്നും നട്ടെല്‍ പറഞ്ഞു.തങ്ങളുടെ കൂടിക്കാഴ്ചയില്‍ ദുഖമുണ്ടെന്നും നട്ടെല്‍ ഫര്‍യാനോട് പറഞ്ഞത്രേ.കോടികള്‍ ചെലവിട്ടാണ് ഫ്രഞ്ച് സുന്ദരിയായ എഗ്ലാന്റിനെ ഫ്‌ളോര്‍ ഔഗില്ലറുമായി ആഡംബര ഹോട്ടലില്‍ അമീര്‍ കഴിഞ്ഞതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തായാലും ആമിറിന്റെ ഭാര്യ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
Leave a Reply