Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:13 am

Menu

Published on November 24, 2015 at 1:55 pm

അമിതാഭ് ബച്ചന് മാരക രോഗമെന്ന് വെളിപ്പെടുത്തല്‍ !

amitabh-bachchan-says-he-contracted-hepatitis-b-through-blood-transfusion

മുംബൈ:സിനിമാ സ്നേഹികൾ ഒന്നടങ്കം ആരാധിക്കുന്ന ബിഗ് ബി അമിതാഭ് ബച്ചന് മാരകമായ രോഗമെന്ന് വെളിപ്പെടുത്തല്‍. ഇക്കാര്യം അറിയിച്ചത് അമിതാഭ് ബച്ചന്‍ തന്നെയാണ്. മുംബൈയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് വെളിപ്പെടുത്തല്‍. കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമുണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടിവരികയാണെന്നും ബച്ചന്‍ മുംബൈയില്‍ പറഞ്ഞു. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഉണ്ടായ അപകടത്തിലാണ് രോഗം പിടിപ്പെട്ടത്. എന്നാല്‍ ഇത് തിരിച്ചറിയുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞുവെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.

കരളിനെ ബാധിക്കുന്ന ഗുരുതരമായ ലിവര്‍ സിറോസിസ് രോഗം ഉണ്ടെന്നും ഇതിന് പതിവായി ചികിത്സ തേടി വരികയാണെന്നുമാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. 1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. അപകടം സംഭവിച്ചപ്പോള്‍ രക്തദാനത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ചികിത്സയും പരിശോധനയും മുടങ്ങാതെ തുടരുന്നതിനാല്‍ ഇപ്പോഴും പൊതുപരിപാടിയിലും സിനിമയിലും സജീവമാകാന്‍ കഴിയുന്നു എന്നും ബച്ചൻ പറഞ്ഞു.

Loading...

Comments are closed.

More News