Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 7:50 pm

Menu

Published on October 3, 2013 at 3:01 pm

നസ്രിയയ്ക്ക് എതിരെ.. ഫേസ്ബുക്കില്‍ “ഐ ഹേറ്റ്‌ നസ്രിയ”

an-i-hate-nazriya-page-in-facebook-against-her

മലയാളത്തിലെ പുത്തന്‍ താര തിളക്കമായി മാറിയ നസ്രിയ നസീമിനെതിരെ ഫേസ്ബുക്കില്‍ “ഐ ഹേറ്റ്‌ നസ്രിയ” എന്ന പേരിൽ ഒരു പേജ്. ആറായിരത്തില്‍ അധികം ലൈക്കുകള്‍ പേജിന് കേരളത്തിലും തമിഴ്നാട്ടിലും പേജിന് അഡ്മിന്‍ ഉണ്ട് . പേജിന്‍റെ ഉള്ളടക്കം നോക്കുന്നവര്‍ക്ക് മനസിലാകുന്ന ഒരു കാര്യം മലയാള താരങ്ങളായ മമ്മൂട്ടിയെയും മകന്‍ ദുല്‍ക്കറിനെയും മാത്രം പിന്തുണക്കുന്ന പേജില്‍ മോഹന്‍ലാല്‍, പ്രിഥ്വിരാജ് തുടങ്ങിയവരെ കുറ്റപെടുത്തുന്നുമുണ്ട്. മാത്രമല്ല ഒരു മുസ്ലിം പെണ്‍കുട്ടിയായ നസ്രിയ അഭാസപരമായ ചിത്രങ്ങളാണ് തന്‍റെ പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതെന്നും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് തന്നെ നസ്രിയ നാണക്കേടാണ് എന്ന തരത്തിലുള്ള മതപരമായ മറ്റു കമന്‍റുകളും ഈ നടിക്കെതിരെ പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.
നസ്രിയ നായികയായി ശ്രദ്ധിക്കപ്പെട്ട സമയം താരം തലയില്‍ തട്ടമിടാത്തതും , പര്‍ദ്ദ ധരിക്കാത്തതിനെയും കുറ്റപ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു .കോഴിക്കോട്‌ മലപ്പുറം ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അന്ന് നസ്രിയക്കെതിരെ രംഗത്ത് വന്നത്, ഇപ്പോഴും ആ ഭാഗങ്ങളില്‍ നിന്നാണ് ഈ പേജില്‍ കൂടുതലും ലൈക്കുകള്‍ കിട്ടിയിരിക്കുന്നതും എന്നതും മറ്റൊരു യാഥാർത്യമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News