Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 12:00 am

Menu

Published on November 22, 2013 at 11:19 am

ആന്ധ്ര തീരത്ത് കനത്ത മഴ;ഹെലന്‍ ശക്തമാകുന്നു

andhra-coast-braces-for-cyclone-helen

ഹൈദരാബാദ്:ഹെലന്‍ ചുഴലിക്കൊടുങ്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഫലമായി ആന്ധ്രാ തീരത്ത് കനത്ത മഴ പെയ്തു.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണാധികാരികള്‍ മുന്നറിയിപ്പ് നല്‍കി. നെല്ലൂരിനും മച്ചലിപട്ടണത്തിനുമിടയിലാവും ചുഴലിക്കാറ്റ് കരക്കടിക്കുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തമിഴ്നാടിന്‍െറ ഉത്തര തീരമേഖലകളിലും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.ആന്ധ്രതീരത്തെ കടലും പ്രക്ഷുബ്ദാവസ്ഥയിലാണ്. ചുഴലിക്കാറ്റിന്‍െറ പ്രഭാവത്തില്‍ ദക്ഷിണ ആന്ധ്രയിലെ തീര മേഖലകളില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.വ്യാഴം,വെള്ളി ദിവസങ്ങളിലായി 25 സെന്‍റീമീറ്റര്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്.ഒന്നു മുതല്‍ ഒന്നര വരെ മീറ്റര്‍ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 28 ഗ്രാമങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.ദ്രുതകര്‍മ സേന പ്രകാശം ജില്ലയില്‍ എത്തിയിട്ടുണ്ട്.കഴിഞ്ഞമാസം ദുരിതം വിതച്ച ഫൈലിന്‍ ചുഴലിക്കാറ്റിന് പിറകെയാണ് ആന്ധ്രയുടെ തീരങ്ങളെ വിറപ്പിച്ച് ഹെലന്‍ എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News