Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:50 am

Menu

Published on May 5, 2015 at 9:35 am

മാവോയിസ്റ്റ് നേതാവ് രൂപേഷും ഭാര്യ ഷൈനയുമടക്കം 5 പേര്‍ പോലീസ് പിടിയില്‍

andhra-police-nab-top-maoist-couple-roopesh-and-shyna-in-kerala

കൊയമ്പത്തൂര്‍: മലയാളിയായ മാവോയിസ്റ്റ് നേതാവ് രൂപേഷടക്കം 5 പേര്‍ പോലീസിൻറെ പിടിയിലായി. ഇന്നലെ തമിഴ്‌നാട്ടിലെ കരുമത്താംപട്ടിയില്‍ വെച്ച് എസ്‌ഐ ഹനുമന്ത് റാവുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത് . രൂപേഷ്, ഭാര്യ ഷൈന, മലയാളിയായ അനൂപ്, വീരമണി എന്ന ഈശ്വര്‍, തമിഴ്നാട് സ്വദേശി കണ്ണന്‍ എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പിടിയിലായത്. ഇവരെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്.അറസ്റ്റ് വിവരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡിജിപി ബാലസുബ്രഹ്മണ്യവും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയിലെ നിര്‍ണായക അറസ്റ്റാണ് രൂപേഷിന്റേതെന്ന് ചെന്നിത്തല പറഞ്ഞു. അഞ്ചു വർഷത്തിലേറെയായി പശ്ചിമഘട്ട മലനിരകൾ കേന്ദ്രമാക്കി കേരളത്തിലെയും തമിഴ്നാട്ടിലെയും സായുധ തീവ്രവാദി സംഘങ്ങൾക്കു നേതൃത്വം നൽകിയിരുന്നത് രൂപേഷാണ്. എട്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞാണ് രൂപേഷ് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നത്. രൂപേഷിന് പിന്നാലെ ഭാര്യ ഷൈനയും ഒളിവില്‍ പോവുകയായിരുന്നു. മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇവര്‍.തൃശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയായ രൂപേഷ് സിപിഎെ എംഎൽ റെഡ്ഫ്ലാഗിന്റെ പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ സജീവമായത്.ഹൈക്കോടതി മുൻ ജീവനക്കാരിയും അഭിഭാഷകയുമായ ഭാര്യ ഷൈന വലപ്പാട് സ്വദേശിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News