Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:36 pm

Menu

Published on August 17, 2017 at 4:40 pm

സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ചെകിട്ടത്തൊന്നു പൊട്ടിച്ച് തെലുങ്ക് സൂപ്പര്‍താരം ബാലയ്യ

andhra-pradesh-balayya-nandamuri-balakrishna-slaps-supporter

ഹൈദരാബാദ്: ചെരിപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ച വിവാദം കെട്ടടങ്ങും മുന്‍പ് മറ്റൊരു തല്ലുകേസുമായി തെലുങ്ക് സൂപ്പര്‍താരവും തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബാലകൃഷ്ണ, സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മുഖത്തിടിക്കുകയായിരുന്നു. കുര്‍നൂല്‍ ജില്ലയിലെ നന്ദയാല്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ത്ഥി ബുഹ്മ ബ്രഹ്മാനന്ദ റെഢിക്ക് വോട്ടു ചോദിക്കാനാണ് ബാലകൃഷ്ണ എത്തിയത്. ഹിന്ദുപൂര്‍ എംഎല്‍എയാണ് ബാലകൃഷ്ണ.

പ്രചരണം നടക്കുന്നതിനിടെ ആരാധകരും പൊതുജനങ്ങളും അടങ്ങുന്ന വലിയ സംഘമാണു ബാലകൃഷ്ണയെ കാണാന്‍ എത്തിയിരുന്നത്. തിരക്കിനിടെ വലിയ പൂമാല അണിയിക്കാന്‍ ഒരു സംഘം ബാലകൃഷ്ണയുടെ സമീപമെത്തി. ഈ ബാലകൃഷ്ണയെ കണ്ട ആവേശത്തില്‍ ഒരാള്‍ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചിത്രമെടുക്കുന്നത് കണ്ട് ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ ചെകിട്ടത്തടിക്കുകയും ആള്‍ക്കൂട്ടത്തിലേക്ക് തള്ളിമാറ്റുകയും ചെയ്തു.

ഇതാദ്യമായല്ല ബാലകൃഷ്ണ ആരാധകരെ മര്‍ദ്ദിക്കുന്നതും വിവാദങ്ങളില്‍ ഉള്‍പ്പെടുന്നതും. ഒരിക്കല്‍ സ്വന്തം വീട്ടില്‍ വച്ച് ഒരു നിര്‍മ്മാതാവുമായി കലഹിക്കുകയും അയാള്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്ത ചരിത്രവുമുണ്ട് ബാലകൃഷ്ണയ്ക്ക്.

ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരവുമായിരുന്ന എന്‍.ടി രാമറാവുവിന്റെ മകനും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അടുത്ത ബന്ധുവും കൂടിയാണ് ‘ബാലയ്യ’ എന്ന് ആരാധകര്‍ വിളിക്കുന്ന ബാലകൃഷ്ണ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News