Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനന്ത്പുര്‍: ആന്ധ്രപ്രദേശിലെ പെനുകോണ്ടയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തോളം പേർ മരിച്ചതായി സൂചന. 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഡകാസിരയില്‍ നിന്നും യാത്ര തിരിച്ച ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ ബസ് (AP28Z 1053) ആണ് അപകടത്തില്‍പ്പെട്ടത്. നാല്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിൽ നാല് പേർ വിദ്യാർഥികളാണ്. നിയന്ത്രണംവിട്ട ബസ് കീഴ്മേല്‍ മറിയുകയായിരുന്നു.ഗുരുതര പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
Leave a Reply