Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ലോകമെമ്പാടും ആരാധകരുള്ള ഗെയിമായ ആംഗ്രി ബേഡ്‌സിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഹാക്കർമാരുടെ നുഴഞ്ഞുകഴറ്റം .ആംഗ്രിബേഡ്‌സിൻറെ ഡെവലപ്പർമാരായ റോവിയോ എന്റര്‍ടെയിന്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്.ആംഗ്രിബേഡ്‌സ് ഉള്‍പ്പെടെയുള്ള ജനപ്രിയ ആപ്പുകളും ഗെയിമുകളും ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങള്‍ എന്‍.എസ്.എയും ബ്രിട്ടീഷ് ചാര സംഘടനകള്‍ ഉള്‍പ്പെടെയുള്ളവയും ചോര്‍ത്തിയെടുത്തെന്ന വാർത്തകൾക്ക് തൊട്ടുപിന്നാലെയാണ് ഹാക്കർമാരുടെ നുഴഞ്ഞു കയറ്റം.എന്നാല്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റോവിയോ വക്താവ് അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആരുമായും പങ്ക് വച്ചിട്ടില്ലെന്നും സഹകരിച്ചിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് വലുതെന്നും അവരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ജാഗ്രതപാലിക്കാറുണ്ടെന്നുമാണ് റോവിയോ എന്റര്‍ടെയിന്‍മെന്റ് സി.ഇ.ഒ മൈക്കല്‍ ഹെഡ് പറഞ്ഞത്. കമ്പനിക്കെതിരെ വന്ന വാര്‍ത്തകളെയും അദ്ദേഹം തള്ളി.എന്‍.എസ്.എയും ബ്രിട്ടീഷ് ചാരസംഘങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ ആപുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന് മുന്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനാണ് വെളിപ്പെടുത്തിയത്.1.7 ബില്യനോളം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഗെയിമാണ് ആംഗ്രി ബേഡ്‌സ്. 2009ലാണ് ആംഗ്രി ബേഡ്‌സ് റോവിയോ എന്റര്‍ടെയിന്‍മെന്റ് അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ജനപ്രിയ ഗെയിമെന്ന വിശേഷണത്തിലേക്ക് കമ്പനിയെത്തിയത് വളരെ പെട്ടെന്നാണ്.
Leave a Reply