Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം അനില്‍ കപൂര്‍ തമിഴ് സൂപ്പർ സ്റ്റാർ സൂര്യയ്ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.സൂര്യയുടെ ചിത്രത്തിനെതിരെയാണ് അനില്‍ കപൂര്‍ കേസ് നൽകാൻ ഒരുങ്ങുന്നത്. സൂര്യയുടെ പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രമായ 24 എന്ന ചിത്രത്തിൻറെ പേര് അനിൽ കപൂർ കളേഴ്സ് ചാനലിൽ വിജയകരമായി അവതരിപ്പിച്ച 24 എന്ന പരിപാടിയുടെ പേരാണ് വിഷയം.പേരിലെ സാമ്യത്തിന് പുറമെ ചിത്രത്തിൻറെ ലോഗോയും ഏറെ സാമ്യമുള്ളതായാണ് പരാതി.പ്രശ്‌സ്ത അമേരിക്കന്‍ ടിവി സീരിസായ 24ന്റെ ഇന്ത്യയിലെ റീമേക്ക് അവകാശം നേടിയിരിക്കുന്നത് അനില്‍ കപൂറാണ്.പരിപാടിയുടെ രണ്ടാം സീസണ്‍ ഉടൻ തന്നെ ആരംഭിക്കാനിരിക്കെയാണ്. ചിത്രത്തിനെതിരായി നിയമനടപടി സ്വീകരിക്കുന്നതിനു മുമ്പ് അനില്‍ കപൂര്‍ സൂര്യയുമായി ബന്ധപ്പെട്ടു. ചിത്രത്തിന്‌റെ നിര്‍മ്മാതാവുകൂടിയായ സൂര്യ പ്രശ്‌നം പരിഹരിക്കാന്‍ സമയവശ്യപ്പെട്ടിരിക്കുകയാണ്. അനില്‍ കപൂര്‍ നായകനായ 24 ടെലിവിഷന്‍ സീരീസിന്‌റെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ത്രില്ലര്‍ സീരീസായ 24ന്റെ അമേരിക്കന്‍ പതിപ്പിലും അനില്‍ കപൂര്‍ വേഷമിട്ടിട്ടുണ്ട്.
Leave a Reply