Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളായി സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞു നിന്ന ഭാവന- അനുപ് മേനോന് ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രശസ്ത നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ വിവാഹിതനാകുന്നു. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളായ ഷേമ അലക്സാണ്ടറാണ് വധു. വരുന്ന ഡിസംബറിലാണ് വിവാഹം. അഞ്ചു വര്‍ഷം നീണ്ട സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി. ഗംഗാധരന് നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ഇരുവരുടെയും വീട്ടുകാർ ചേർന്നാണ് വിവാഹം തീരുമാനിച്ചത്.
Leave a Reply