Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 6, 2026 11:32 am

Menu

Published on December 17, 2015 at 12:25 pm

ട്രിവാന്‍ഡ്രം ലോഡ്ജ് രണ്ടാം ഭാഗം വരുന്നു…!!!

anoop-menon-vkp-set-trivandrum-lodge

പ്രേക്ഷക ശ്രദ്ധ നേടിയ ബ്യൂട്ടിഫുളിന് ശേഷം അനൂപ് മേനോന്‍, ജയസൂര്യ, വികെപി കൂട്ടുക്കെട്ടില്‍ ഒരുക്കിയ ചിത്രമായിരുന്നു ട്രിവാൻഡ്രം ലോഡ്ജ്. ഏറെ പുതുമകളോടെയാണ് ചിത്രം പുറത്തിറങ്ങിയത്. അനൂപ് മേനോനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അനൂപ് മേനോന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആദ്യ ഭാഗത്തില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം. കൂടാതെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളിലും വ്യത്യാസമുണ്ടാകുമെന്നാണ് അറിയുന്നത്.

പാവയുടെ തിരക്കില്‍ നവാഗതനായ സൂരജ് ടോം സംവിധാനം ചെയ്യുന്ന പാവ എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനൂപ് മേനോന്‍. ഈ ചിത്രത്തിന് ശേഷമാണ് പുതിയ ചിത്രത്തിന്റെ പണി ആരംഭിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News