Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:44 am

Menu

Published on December 6, 2013 at 9:46 am

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

anti-apartheid-icon-mandela-dies-at-95

ജൊഹന്നാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്‍റും നൊബേല്‍ ജേതാവുമായ നെല്‍സണ്‍ മണ്ടേല അന്തരിച്ചു.95 വയസായിരുന്നു.ശ്വാസകോശരോഗം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു മണ്ടേല.ജെകഹാനസ് ബര്‍ഗിലെ വസതിയില്‍ പ്രാദേശിക സമയം 8.30 ഓടെയായിരുന്നു മണ്ടേലയുടെ അന്ത്യം.പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് 1990 ലാണ് ജയില്‍ മോചിതനായത്.വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു.99-ല്‍ അധികാരത്തില്‍നിന്ന് സ്വയം ഒഴിഞ്ഞദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍ 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്.കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേല.പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വയുടെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്.ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്.സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.മെട്രികുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേര്‍സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേര്‍സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്.ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി.ഒമ്പതാം വയസില്‍ പിതാവിന്റെ മരണശേഷം റീജന്റ് ജോണ്‍ഗിന്റാബ മണ്ടേലയുടെ രക്ഷാകര്‍ത്തസ്ഥാനം ഏറ്റെടുത്തിരുന്നു.യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായ മണ്ടേലയെ വിവാഹം കഴിപ്പിക്കാന്‍ ജോണ്‍ഗിന്റാബ തീരുമാനിച്ചു.എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മണ്ടേല ജോഹന്നാസ്ബര്‍ഗിലേക്ക് ഓടിപ്പോയി.അവിടെ ഒരു ഖനിയില്‍ കാവല്‍ക്കാരനായി ജോലിചെയ്തുവെങ്കിലും റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോള്‍ മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു.പിന്നീട് അദ്ദേഹം ഒരു അഭിഭാഷകന്റെ സഹായിയായി ജോലിചെയ്യുകയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയില്‍നിന്നും ബിരുദം നേടുകയും യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ്‌വാട്ടേര്‍ഴ്‌സ്‌രാന്‍ഡില്‍ നിയമപഠനം തുടങ്ങുകയും ചെയ്തു. ഇതോടൊപ്പം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായ മണ്ടേലയുടെ നേതൃത്വത്തിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം നിലവില്‍ വന്നത്.1990ല്‍ ഭാരത രത്ന പുരസ്കാരം നല്‍കി ഇന്ത്യ മണ്ടേലയെ ആദരിച്ചിരുന്നു.ഭാരതരത്ന പുരസ്കാരം നേടുന്ന ഇന്ത്യക്കാരനല്ലാത്ത രണ്ടാമത്തെ വ്യക്തിയായിരുന്നു മണ്ടേല.മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് ആറു മക്കളും 20 ചെറുമക്കളുമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News