Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പൂഞ്ച് നിയന്ത്രണരേഖയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവത്തിനു പിറകില്‍ പാക് സേനയെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണിയുടെ വിശദീകരണം. പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് സ്വാഗതംചെയ്തു.
പാക് സൈന്യത്തിന്റെ അറിവോ സഹായമോ കൂടാതെ ആക്രമണം സാധ്യമല്ലെന്നും ലഭ്യമായ വിവരങ്ങള്‍ വെച്ചായിരുന്നു ആദ്യത്തെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ പ്രസ്താവന പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് സ്വാഗതംചെയ്തു.
മന്ത്രി ആന്റണി രാജ്യത്തോട് മാപ്പുപറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ലോക് സഭയില്‍ യശ്വന്ത് സിന്‍ഹ അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
Leave a Reply