Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 1:10 am

Menu

Published on November 11, 2015 at 12:42 pm

താനൊരു പ്രണയിനി തന്നെയാണ്, ഒരുപാട് പ്രണയങ്ങളുണ്ട് അത് തുറന്നു പറയാന്‍ മടിയുമില്ല: അനുപമ പരമേശ്വരന്‍

anupama-parameswaran-statement-about-her-relationships

പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ, ഞാനും പ്രണയിച്ചിട്ടുണ്ട്; അത് തുറന്നു പറയാന്‍ മടിയൊന്നുമില്ലെന്നും പ്രേമത്തിലെ മേരിയായി ആരാധകരുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍. പക്ഷേ ആ പ്രണയം എത്രത്തോളം സീരിയസ് ആയിരുന്നു എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടാകും.പ്രായത്തിന്റെ ഒരു കൗതുകം എന്നതിനപ്പുറം അത് എത്രത്തോളം ഗൗരവമായിരുന്നു എന്ന കാര്യത്തിൽ സംശയമാണ്.സീരിയസായ ഒരു പ്രണയം വരാനിരിക്കുന്നതേയുള്ളൂ. അത് എപ്പോള്‍ എങ്ങനെ എന്ന് പറയാനുമാവില്ല. ചിലപ്പോള്‍ നിനച്ചിരിക്കാതെ ഞാനൊരു പ്രണയത്തില്‍ അകപ്പെട്ടേക്കാം. ചിലപ്പോള്‍ ഇല്ലെന്നും വരാം എന്നാണ് അനുപമ പറയുന്നത്. ഒരു പ്രമുഖ മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രേമ എക്‌സ്പീരിയന്‍സുകളെക്കുറിച്ച് പറഞ്ഞത്.

ഇന്നത്തെ സിനിമകളിലെ കഥയും പ്രണയവും ഒക്കെ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആണ്. യാഥാര്‍ത്ഥ്യവുമായി പ്രണയത്തിനും വളരെയേറെ അടുപ്പമുണ്ട്. പ്രേമം സിനിമയിലെ പ്രണയം പോലും ഇന്നത്തെ പ്രണയത്തിന്റെ നേര്‍പ്പതിപ്പ് തന്നെ. പ്രണയമെന്നത് ഒരു ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും മാത്രമായി തോന്നുന്ന വികാരമല്ല എന്നാണ് എന്റെ പക്ഷം. പൂക്കളോടും പുഴയോടും മനോഹരമായ മറ്റെന്തിനോടും പ്രണയം തോന്നാം. അങ്ങനെ നോക്കിയാല്‍ ഞാനൊരു പ്രണയിനി തന്നെയാണ്. എനിക്കങ്ങനെ ഒരുപാട് പ്രണയങ്ങളുണ്ട്. എന്നും എപ്പോഴും അങ്ങനെ എന്തിനെയെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കാനാണ് ആഗ്രഹം . സത്യത്തില്‍ മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം ഇഷ്ടങ്ങളല്ലേ എന്നും അനുപമ ചോദിയ്ക്കുന്നു.

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലെ മുന്ന് നായികമാരില്‍ ഒരാളായിരുന്നു അനുപമ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും അനുപമ തന്നെയാണ് ഈ വേഷം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News