Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:17 pm

Menu

Published on July 3, 2013 at 1:06 pm

രുദ്രമാദേവിയാകാന്‍ അനുഷ്കക്ക്‌ അഞ്ചുകോടിയുടെ ആഭരണം

anushka-crosses-five-crores

അരുന്ധതി എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിനു ശേഷം തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക വീണ്ടും അതിമാനുഷ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ ചിത്രമായിരുന്നു ‘അരുന്ധതി’. അനുഷ്ക അതിമാനുഷ കഥാപാത്രമായി അവതരിപ്പിക്കുന്ന രുദ്രമാദേവിയാണ് വാര്‍ത്തകളിൽ നിറയുന്നത്.കോടികളുടെ ബഡ്ജറ്റിന്റെ പേരിലാണ് ചിത്രം ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍, രുദ്രമാദേവിയില്‍ ടൈറ്റില്‍ റോളിലെത്തുന്ന അനുഷ്കയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന കോസ്റ്റ്യൂമുകളുടെ പേരിലാണ് ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അഞ്ചുകോടിയുടെ യദാര്‍ത്ഥ സ്വര്‍ണാഭരണങ്ങളാണ് ചിത്രത്തില്‍ അനുഷ്ക ധരിക്കുക.
കൂടാതെ തെന്നിന്ത്യന്‍ സിനിമാലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം കോസ്റ്റ്യൂമുകളിലാകും അഭിനേതാക്കള്‍ പ്രത്യക്ഷപ്പെടുക.നീതു ലല്ലയാണ് രുദ്രമാദേവിയില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്. ചരിത്ര സംഭവങ്ങളെ പശ്ചാത്തലമാക്കി സംവിധായകന്‍ ഗുണശേഖര്‍ തമിഴ്, തെലുഗു ഭാഷകളിലായി 3ഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ പതിമൂന്നാം നൂറ്റാണ്ടിലെ ഒരു രാജകുമാരിയുടെ വേഷമാണ് അനുഷ്ക അവതരിപ്പിക്കുന്നത്.

Loading...

Comments are closed.

More News