Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 4:48 am

Menu

Published on January 8, 2015 at 4:10 pm

സച്ചിൻറെ ജീവചരിത്രം ഇനി വെള്ളിത്തിരയിൽ

the-sachin_autobiography_become-a-film_

മുംബൈ: ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറുടെ ജീവചരിത്രം സിനിമയാവുന്നു. സച്ചിന്റെ ആരാധർക്ക് ഇത് ഇരട്ട സന്തോഷമായിരിക്കും. സച്ചിന്റെ ആത്മകഥയായ പ്ലയിംഗ് ഇറ്റ്‌ മൈ വെ ഇറങ്ങിയതിനു പിന്നാലെയാണ് ഈ സന്തോഷവാർത്ത. സച്ചിൻ നേരിട്ട് ക്യാമറക്ക് മുന്നിൽ എത്തുമെന്നാണ് സൂചന . മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണ കമ്പനിയായ 200 നോട്ട് ഔട്ട്‌ ആണ് ചിത്രം നിർമ്മിക്കുന്നത്‌. വേൾഡ് സ്പോർട്സ് ഗ്രൂപ്പിനു വേണ്ടിയാണ് ചിത്രം നിർമ്മിക്കുക . ലണ്ടനിലെ പ്രശസ്ത സംവിധായകനായ ജെയിംസ് എര്‍സ്‌കൈനാവും ചിത്രം സംവിധാനം ചെയ്യുക .  സിനിമയുടെ ചിത്രീകരണം ഒരു വർഷം മുമ്പ് തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു . സച്ചിൻറെ 24 വർഷ ക്രിക്കറ്റ്‌ ജീവിതത്തിൻറെ പുനരാവർത്തനമാണ് സിനിമയിൽ ഉൾപ്പെടുതിരിക്കുന്ന്ത് .  ഈ വർഷത്തിനിടയ്ക്ക് ഒരു ബാറ്റ്‌സ്മാനു നേടാവുന്ന റിക്കോര്‍ഡുകളെല്ലാം നേടിയാണ്‌ സച്ചിൻ ക്രിക്കറ്റിനോട് വിടപറഞ്ഞത് . എന്നാൽ കളിക്കളത്തിൽ മാത്രം കണ്ട ആ വലിയ സ്കോറുകൾ വീണ്ടും കാണാനുള്ള വലിയൊരു അവസരമാണ് ഈ ചിത്രം ആരാധകർക്ക് നൽകുന്നത്‌ . 1989 ൽ തുടങ്ങിയ സച്ചിന്റെ ക്രിക്കറ്റ്‌ ജീവിതത്തിലെ ആദ്യ യാത്ര മുതൽ 2003 ൽ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വരെയുള്ള മാന്ത്രിക ജീവിതമാണ്‌ ചിത്രത്തിലെ പ്രമേയം.

Loading...

Leave a Reply

Your email address will not be published.

More News