Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനാഥാലയത്തിലെ അന്തേവാസിയായ പതിനേഴുകാരിയെ യു.എ.ഇ പൗരനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു വിവിഹം കഴിപ്പിച്ചതായി പരാതി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനിയും മാതാവും ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി.
കോഴിക്കോട് മുഖദാര്‍ സിയസ്കോ യതീംഖാന അധികൃതര്‍ക്കെതിരെയാണ് പെണ്‍കുട്ടിയും മാതാവും പരാതി നല്‍കിയിരിക്കുന്നത്. ജൂണ്‍ 13നായിരുന്നു യു.എ.ഇ പൗരനും ഇരുപത്തിയെട്ടുകാരനുമായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം 17 ദിവസത്തോളം വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. ജൂണ്‍ 30ന് ഇയാള്‍ ഇന്ത്യ വിട്ടതായും പെണ്‍കുട്ടി പറയുന്നു.
Leave a Reply