Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on November 19, 2013 at 12:26 pm

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമാനുമതി

aranmula-project-gets-union-environment-ministry-approval

ന്യൂഡല്‍ഹി:ആറന്മുള വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി.കേന്ദ്ര വനം-പരിസഥിതി മന്ത്രാലയമാണ് വിമാനത്താവളത്തിന് അന്തിമാനുമതി നല്‍കികൊണ്ട് ഉത്തരവിറക്കിയത്.ഇതുസംബന്ധിച്ച് തിങ്കളാഴ്ച വൈകീട്ടാണ് ഉത്തരവിറങ്ങിറങ്ങിയത്.ഉപാധികളോടെയാണ് പദ്ധതിക്ക് അന്തിമാനുമതി നല്‍കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിവിധ പരിസ്ഥിതി സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികളും അവയ്ക്ക് കമ്പനി നല്കിയ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് നിബന്ധനകളോടെ അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.നേരത്തെ വിമാനത്താവള നിര്‍മ്മാണത്തിന് ഭൂപരിധി ഇളവിന് കെ.ജി.എസ് ഗ്രൂപ്പിന് അര്‍ഹതയുള്ളതായി സംസ്ഥാന പരിസ്ഥിതി വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംസ്ഥാന നിയമസഭാ പരിസ്ഥിതി സമിതിയുടെ വിലക്ക് മറികടന്ന് പദ്ധതിക്ക് വയല്‍ നികത്താനുള്ള അനുകൂലതീരുമാനവും സംസ്ഥാന പരിസ്ഥിതി വകുപ്പ് എടുത്തിരുന്നു.ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ പ്രദേശം വ്യാവസായിക പ്രദേശമായി പ്രഖ്യാപിച്ചതോടെയാണ് ജനങ്ങള്‍ ആശങ്കയുമായി പ്രതിഷേധത്തിനിറങ്ങിയത്.പിന്നീട് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തി സംഘടനകളും പ്രതിഷേധവുമായി എത്തുകയായിരുന്നു.കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്. രണ്ടായിരം കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.700 ഏക്കര്‍ സ്ഥലാമാണ് വിമാനത്താവള നിര്‍മ്മാണത്തിന് ആവശ്യമായി വരിക.ഇതില്‍ 500 ഏക്കര്‍ നെല്‍വയല്‍ നികത്തേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.ഇതിനകം തന്നെ ഏറെ വിവാദമായ പദ്ധതിയാണ് ആറന്മുള വിമാനത്താവള പദ്ധതി.പരിസ്ഥിതി സംഘടനകളുടെ ഭാഗത്ത് നിന്നും നാട്ടുകാരില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വിമാനത്താവളത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് പിന്തുണയുമായി ആദ്യമേ രംഗത്തുണ്ടായിരുന്നു.കോണ്‍ഗ്രസിലെ ഹരിത എംഎല്‍എമാര്‍ പക്ഷേ വിമാനത്താവളത്തിന് എതിരെ ശക്തമായ നിലപാടെടുത്തിരുന്നു.ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതാണ് പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുന്നത്.നെല്‍വയലുകള്‍ നികത്തിയും കുന്നുകള്‍ ഇടിച്ച് നിരത്തിയും അല്ലാതെ വിമാനത്താവളം നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പരിസ്ഥിതി വാദികള്‍ ഭയക്കുന്നത്.എന്നാല്‍ കമ്പനി അധികൃതര്‍ ഇതിനെ നിഷേധിക്കുന്നുണ്ട്.പ്രദേശവാസികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ ഭീഷണിയും ഉണ്ട്.പാര്‍ത്ഥസാരഥി ക്ഷേത്രത്തിനേയും വിമാനത്താവളം ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.700 ഏക്കറില്‍ തുടങ്ങാന്‍ ഇരിക്കുന്ന വിമാനത്താവള പദ്ധതിക്കായി കെജിഎസ് ഗ്രൂപ്പിന്റെ കയ്യില്‍ ഇപ്പോള്‍ 39 ഏക്കര്‍ സ്ഥലം മാത്രമേ ഉള്ളൂ എന്നാണ് പ്രധാന ആരോപണം.ഭൂമി ഏറ്റെടുക്കാതെയും കുടിയൊഴിപ്പിക്കാതെയും പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്ന് നാട്ടുകാര്‍ക്ക് ഭയമുണ്ട്.കൂടാതെ ഇതുവരെ ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കാത്ത സ്ഥാപനത്തിന് വിമാനത്താവളം പോലുള്ള വലിയ പദ്ധതിക്ക് അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.വിമാനത്താവളം സംബന്ധിച്ച് പരിസ്ഥിതി പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തനെതിരെയുള്ള സമരവുമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആവര്‍ത്തിക്കുന്നത്.വിമാനത്താവള നിര്‍മ്മാണത്തിന് ഏറെ വിഘാതമായി നിന്ന പ്രശ്‌നത്തിനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ പരിഹാരമായത്.

Loading...

Leave a Reply

Your email address will not be published.

More News