Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെലിവിഷൻ അവതാരകയും നടിയുമായ അര്‍ച്ചന വിവാഹിതയായി. ബാംഗളൂരില്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലിചെയ്യുന്ന മനോജ് യാദവ് ആണ് വരൻ.തികച്ചും ഉത്തരേന്ത്യന്‍ ചടങ്ങുകളോടെ ഫെബ്രുവരി 22 ന് ഡല്‍ഹിയിലായിരുന്നു വിവാഹം .കൂടാതെ മാര്‍ച്ച് ഒന്നിന് കേരളത്തില്‍ വിരുന്ന് സല്‍ക്കാരവും നടത്തി. ഒന്‍പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ച്ചനയുടെ വിവാഹം.തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ സ്‌റ്റോറുള്ള അര്‍ച്ചന തമിഴ് മലയാളം മിനിസ്‌ക്രീന്‍ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലാണ്.മാനസപുത്രി എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രത്യക്ഷപ്പെട്ട അര്‍ച്ചന പിന്നീട് അമ്മക്കിളിയില്‍ നായികാപദവിയിലേക്ക് ഉയരുകയായിരുന്നു.സിനിമയില്‍ കാര്യമായി സ്‌ഥാനം കണ്ടെത്താന്‍ കഴിയാതെ വന്ന അര്‍ച്ചന ദിലീപ് നായകനായ കാര്യസ്‌ഥനില്‍ ഐറ്റം നമ്പറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു
Leave a Reply