Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:03 pm

Menu

Published on May 20, 2014 at 1:17 pm

തായ്‌ലന്‍ഡില്‍ പട്ടാളനിയമം നിയമം ഏര്‍പ്പെടുത്തി

army-declares-martial-law-in-thailand

ബാങ്കോങ്ക്:രാഷ്ട്രീയ  അനിശ്ചിതത്വത്തെ തുടർന്ന്  തായ്‌ലന്‍ഡില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തി. ദേശീയസുരക്ഷ ശക്തമാക്കി കൊണ്ട് സൈന്യം പ്രധാന വീഥികളിലെല്ലാം മാര്‍ച്ച് നടത്തി. രാജ്യത്തെ പ്രമുഖ ടിവി ചാനലുകളിലൂടെയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തിയ കാര്യം ജനങ്ങളെ അറിയിച്ചത്. രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വേണ്ടിയാണ് പട്ടാള നിയമം ഏര്‍പ്പെടുത്തിയതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.1932ലെ ഏകാധിപത്യ ഭരണത്തിനു ശേഷം 11 തവണ രാജ്യത്ത് പട്ടാള അട്ടിമറി നടന്നിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി തായ്‌ലന്‍ഡില്‍ സര്‍ക്കാറിനെതിരേ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.ഭരണം സ്വതന്ത്രസമിതിക്ക് കൈമാറണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.പ്രധാനമന്ത്രിയായിരുന്ന യിങ്‌ലിക് ഷിനവത്രയെ അധികാര ദുര്‍വിനിയോഗത്തെതുടര്‍ന്ന് കോടതി പുറത്താക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരുന്നു. തുടര്‍ന്നാണ് കാവല്‍ പ്രധാനമന്ത്രി ചുമതലയേറ്റത്.

Loading...

Leave a Reply

Your email address will not be published.

More News