Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആമസോണ്‍ നദിയിലെ നീരൊഴുക്കുകളിലും, തെക്കേ അമേരിക്കയിലെ ഗുയാനാ നിരകളിലെ റൂപുനൂനി നദിയിലും, ഓയാപോക്ക് നദിയിലും സമൃദ്ധമായി മത്സ്യമാണ് അരോണ. അരോണ ഭാഗ്യത്തിന്റെ പ്രതീകമാണെന്നാണ് ചൈനീസ് വിശ്വാസം. തങ്ങള്‍ മത്സ്യദേവതയായി ആരാധിക്കുന്ന മത്സ്യം സമ്പദ്സമൃദ്ധി കൊണ്ടുവരുമെന്ന് ചൈനക്കാര്‍ വിശ്വസിക്കുന്നു.
ചൈനയിലെ സാഹിത്യങ്ങളിലും, പുരാണങ്ങളും, നാടോടി കഥകളിലും നിറഞ്ഞുനില്‍ക്കുന്ന ഡ്രാഗണ്‍ എന്ന സാങ്കല്‍പ്പിക ജീവിയുടെ ജീവിച്ചിരിക്കുന്ന പ്രതിരൂപങ്ങളായാണ്, ഏഷ്യക്കാര്‍ ഈ ഭാഗ്യമത്സ്യത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സൗഭാഗ്യശാസ്ത്രമായ ഫെങ്ങ്ഷൂയിയിലും അരോണ മത്സ്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കി വരുന്നു.
മറ്റുള്ളവരുമായി പോരാടി ജയിക്കാന്‍ സാമര്‍ത്ഥ്യമുള്ള കരുത്തനായ മത്സ്യമാണ് അരോണ. യജമാനന് അല്ലെങ്കില്‍ സ്വന്തമാക്കിയവര്‍ക്ക് ദുരാത്മാക്കളില്‍ നിന്നും, ദുര്‍ഭൂതങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ അരോണകള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം.
ശുദ്ധജല മത്സ്യമായ അരോണയുടെ ശാസ്ത്രീയനാമം സ്‌ക്ലീറോ പേജസ് ഫോര്‍മോസസ് എന്നാണ്. ഭൂകമ്പമുള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ കഴിയുന്ന ഇവ അക്രമികളും കുഴപ്പക്കാരും വീട്ടിലെത്തിയാല്‍ ഉടന്‍ പ്രതികരണമറിയിക്കുമത്രേ.
ഏഷ്യന്‍ ബോണിടങ്ങ്, ഡ്രാഗണ്‍ ഫിഷ് എന്നിങ്ങനെ വിളിപ്പേരുകളുള്ള അരോണയുടെ ഉത്ഭവം തെക്കുകിഴക്കേ ഏഷ്യയാണ്. ചൈനീസ് കഥകളിലെ വ്യാളിയുമായുള്ള സാദൃശ്യമാണ് ഇതിന് ഡ്രാഗണ്‍ ഫിഷ് എന്ന പേര് നേടിക്കൊടുത്തത്. പ്രകോപനമുണ്ടായാല്‍ ശബ്ദമുണ്ടാക്കി ചാടുന്നതിനാല്‍ തന്നെ ‘കള്ളനെ പിടിക്കുന്ന മത്സ്യമെന്ന’ വിളിപ്പേരും ഇവയ്ക്കുണ്ട്.

അരോണ മത്സ്യങ്ങളുടെ വിവിധ ലോഹ ധാതുക്കളില്‍ തീര്‍ത്ത രൂപങ്ങള്‍ സൂക്ഷിക്കുന്നതോടൊപ്പം, വിദഗ്ധനായ ഫെങ്ങ്ഷൂയി പണ്ഡിതന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അരോണ അക്വാറിയം തയ്യാറാക്കി വെയ്ക്കുന്നതും ഏറെ ശുഭകരമാണ്. ഈ മത്സ്യത്തിന്റെ സാമീപ്യം അനുഭവിക്കുന്നവര്‍ക്ക് ആഢംബരജീവിതം കെട്ടിപ്പെടുക്കാന്‍ ആവുമെന്ന് വിശ്വസിക്കുന്നു.
Leave a Reply