Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായകമായ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് സൂചന. നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി കൂടുതല്‍ പേരെ ഇന്ന് തന്നെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടന്‍ ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിച്ചിട്ടുണ്ട്. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്നതിനാലാണിത്. പൊലീസിന് ലഭിച്ച പുതിയ തെളിവുകളുടെ കൂടി പിന്‍ബലത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവനെയും ഇതിനൊപ്പം ചോദ്യം ചെയ്യും. അതേസമയം മാഡം എന്ന് സുനി വെളിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
അറസ്റ്റ് ഉണ്ടായേക്കുമെന്ന പൊലീസ് വൃത്തങ്ങളുടെ സൂചനയെ തുടര്‍ന്ന് ദിലീപ് ഇന്ന് രാവിലെ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാരുമായി അടുപ്പമുള്ള ഈ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കേണ്ട എന്ന ഉപദേശമാണ് നല്‍കിയതെന്നാണ് സൂചന.
പള്‍സര്‍ സുനി ഫോണില്‍ മൂന്നു തവണയാണ് ദിലീപിന്റെ മാനേജരുമായി സംസാരിച്ചത്. അതേക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ അപ്പുണ്ണി നല്‍കിയ മൊഴി ദിലീപിനും നാദിര്‍ഷായ്ക്കും എതിരായിരുന്നു എന്നാണ് സൂചന. ഫോണ്‍ തന്റെതായിരുന്നുവെങ്കിലും സുനിയുടെ കാളുകള്‍ എടുത്തു സംസാരിച്ചത് ദിലീപും നാദിര്‍ഷായും ആയിരുന്നു എന്ന് അപ്പുണ്ണി പറഞ്ഞതായാണ് വിവരം. ആലുവയില്‍ ചോദ്യം ചെയ്യല്‍ നീണ്ടു പോയതിന്റെ കാരണവും ഇത് തന്നെയായിരുന്നു. അര്‍ധരാത്രി അറസ്റ്റ് രേഖപ്പെടുത്താന്‍ നീക്കമുണ്ടായെങ്കിലും ചില തെളിവുകള്‍ കൂടി ശേഖരിക്കാന്‍ പൊലീസ് സമയം എടുക്കുകയായിരുന്നു.
Leave a Reply