Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : അരുവിക്കരയിലെ തെരഞ്ഞെടുപ്പിൻറെ ആദ്യഫലങ്ങൾ പുറത്ത് വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരീനാഥന് ലീഡ് .എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ രണ്ടാംസ്ഥാനത്താണ്. ബിജെ പി സ്ഥാനാർത്ഥി ഒ രാജഗോപാൽ മൂന്നാം സ്ഥാനത്താണ്. തൊളിക്കോട്ടെ 17 ബൂത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് വിതുരയിലെ 19 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയായി. ആര്യനാട്ടെ 20 ബൂത്തുകളിലെ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. തുടർന്ന് ഉഴമലയ്ക്കലെ 13 ബൂത്തുകൾ, വെള്ളനാട്ടെ 20 ബൂത്തുകൾ, അരുവിക്കര പഞ്ചായത്തിലെ 24 ബൂത്തുകൾ, പൂവച്ചൽ പഞ്ചായത്തിലെ 27 ബൂത്തുകൾ, അവസാനമായി കുറ്റിച്ചലിലെ 13 ബൂത്തുകൾ എന്നിവിടങ്ങളിലെ വോട്ടുകളും എണ്ണിക്കഴിഞ്ഞാൽ പതിനൊന്ന് മണിയോടെ ഫലമറിയാനാകും എന്നാണ് സൂചന. ജി. കാർത്തികേയന്റെ വിയോഗത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിത്തീർന്നത്. ജി. കാർത്തികേയൻ വിജയിച്ച 2011 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് എട്ടു പഞ്ചായത്തിലും മുന്നിലെത്തിയിരുന്നു. എന്നാൽ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിതുര, ആര്യനാട്, ഉഴമലയ്ക്കൽ, അരുവിക്കര, പൂവച്ചൽ പഞ്ചായത്തുകളിൽ മുന്നിലെത്തി.
Leave a Reply