Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:17 pm

Menu

Published on April 8, 2014 at 4:44 pm

കെജ്‌രിവാളിന് നേരെ വീണ്ടും കയ്യേറ്റം

arvind-kejriwal-slapped-again-while-campaigning-in-delhi

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിന് നേരെ വീണ്ടും തല്ല്.ഡല്‍ഹി വെസ്റ്റിലെ സുല്‍ത്താന്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്കിടെയാണ് കേജ്രിവാളിന് അടിയേറ്റത്.ഒരു ഹാരവുമായി കെജ്‌രിവാളിനെ സമീപിച്ച ഇയാള്‍ പെട്ടെന്ന് അടിക്കുകയായിരുന്നു.ഉടന്‍ തന്നെ കേജ്‌രിവാളിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ അക്രമിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. നേരത്തെ രണ്ട് തവണ കേജ്രിവാളിനെതിരെ പൊതുവേദിയില്‍ ആക്രമണമുണ്ടായെങ്കിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഡല്‍ഹിയിലെ ദക്ഷിണാപുരി മേഖലയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഒടുവില്‍ കേജ്രിവാളിന് നേരെ ആക്രമണമുണ്ടായത്. ആം ആദ്മി അനുയായി എന്ന വ്യാജേന കേജ്രിവാളിന് അടുത്തെത്തിയ അക്രമി പുറത്ത് ഇടിക്കുകയായിരുന്നു. കേജ്രിവാളിനെ അക്രമിക്കുന്നത് കണ്ട ആപ്പ് പ്രവര്‍ത്തകര്‍ ഇയാളെ കൈകാര്യം ചെയ്തു. പിന്നീട് അക്രമിയെ പോലീസിന് കൈമാറി.ഹരിയാണയില്‍ പ്രചാരണം നടത്തുന്നതിനിടെയിലും കേജ്രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. ജീപ്പില്‍ അതിക്രമിച്ചു കയറിയ അക്രമി കേജ്രിവാളിന്റെ കഴുത്തിന് ഇടിക്കുകയായിരുന്നു. ഇയാളെയും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത ശേഷമാണ് പോലീസിന് വിട്ടുകൊടുത്തത്. കഴിഞ്ഞമാസത്തില്‍ മോഡിക്കെതിരെ വാരാണസിയില്‍ പ്രചാരണം നടത്തുന്നതിനിടെ കേജ്രിവാളിന് നേരെ ഒരാള്‍ മഷി കുടഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News