Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാന്ധിനഗര്‍:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ പുറപ്പെട്ട ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളിനെ പോലീസ് തടഞ്ഞു.ഗുജറാത്ത് വികസനം സംബന്ധിച്ച അവകാശവാദങ്ങള്‍ക്കെതിരെ 16 ചോദ്യങ്ങളുമായാണ് കെജ്‌രിവാളും സംഘവും മോദിയെ കാണാന്‍ ഇറങ്ങിയത്. മോദിയുടെ ഔദ്യോഗിക വസതിക്ക് രണ്ടുകിലോമീറ്റര്‍ അകലെ ഗാന്ധിനഗര്‍ പോലീസ് കെജ്‌രിവാളിന്റെ വാഹനം തടഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് അരമണിക്കൂറോളം കെജ്രിവാള്‍ റോഡില്‍ തന്നെ നിന്നു.മോഡി സമ്മതിക്കുകയാണെങ്കില്‍ ഇത്തവണ തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ഇല്ലെങ്കില്‍ മോഡിക്ക് കൂടി സൗകര്യപ്രദമായ സമയത്ത് കാണാന്‍ ശ്രമിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ഗുജറാത്ത് വികസനത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് താന്‍ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ നേരില്‍ മനസിലാക്കിയതെന്നും മോഡിയുടെ അവകാശവാദം പൊള്ളയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ വികസനവാദങ്ങള്‍ പരിശോധിക്കാനായാണ് കെജരിവാള്‍ ഗുജറാത്തിലെത്തിയത്. അനുമതി കൂടാതെ റോഡ് ഷോ നടത്താന്‍ ശ്രമിച്ചെന്ന പേരില്‍ വടക്കന്‍ ഗുജറാത്തിലെ രഗന്‍പൂരില്‍ വെച്ച് രണ്ട് ദിവസം മുമ്പ് കെജരിവാളിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Leave a Reply