Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഏഴംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. ഉച്ചയ്ക്ക 12നു രാംലീല മൈതാനത്താണ് ചടങ്ങ്. ലഫ്. ഗവർണർ നജീബ് ജംഗ് സത്യവാചകം ചൊല്ലിക്കൊടുക്കും.സത്യപ്രതിജ്ഞ ചെയ്യുന്ന ആറ് മന്ത്രിമാരില്‍ മനീഷ് സിസോഡിയ ഉപമുഖ്യമന്ത്രിയാകും. കെജ്‌രിവാളിനും സിസോദിയക്കും പുറമേ, സത്യേന്ദ്രജയിന്‍, ഗോപാല്‍രാജ്, ജിതേന്ദ്രതോമര്‍, സന്ദീപ് കുമാര്‍, അസിം അഹ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം രാം ലീലാ മൈതാനിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെജ്‌രിവാള്‍ നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കില്ല. പാര്‍ട്ടി നേരിട്ടു ക്ഷണിച്ച അണ്ണാഹസാരെയും എത്തില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കിരണ്‍ ബേദിയ്ക്കും കോണ്‍ഗ്രസ് നേതാവ് അജയ്മാക്കനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.40,000 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യങ്ങള്‍ രാം ലീലയില്‍ സജ്ജമാക്കിയിട്ടുണ്ട്. മൈതാനത്തിനു ചുറ്റും ശക്തമായ സുരക്ഷയും ഒരുക്കി. മൈതാനത്തില്‍ 40 സി.സി ടി.വി കാമറകളും സ്ഥാപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വൈകിട്ട് നാലരയോടെ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ പ്രഥമ മന്ത്രിസഭാ യോഗവും നടക്കും.70 അംഗ നിയമസഭയില്‍ 67ഉം ജയിച്ചാണ് എ.എ.പി അധികാരമേല്‍ക്കുന്നത്.
Leave a Reply