Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on December 26, 2013 at 9:55 am

ആം ആദ്മി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

arvind-kejriwal-to-take-oath-on-saturday

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പതിയ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായിരുന്ന രാംലീല മൈതാനത്തു നടക്കുന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആറു മന്ത്രിമാരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.മനീഷ് സിസോദിയ,സത്യേന്ദ്ര കുമാര്‍ ജെയിന്‍ ,സൗരഭ് ഭരദ്വാജ്,സോംനാഥ് ഭാരതി,രാഖി ബിര്‍ള,ഗിരീഷ് സോണി എന്നിവരാണ് കെജ്‌രിവാളിനൊപ്പം ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹി നിവാസികള്‍ക്ക് 700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്ന് അരവിന്ദ് കെജ് രിവാള്‍ വ്യക്തമാക്കി.പ്രധാനപ്പെട്ട മറ്റ് 18 പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടി തുടങ്ങിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News