Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി : ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.49 മണ്ഡലങ്ങളിലേയ്ക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 582 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 10 ജില്ലകളിലായി 13,212 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് ഒരുക്കിയിട്ടുളളത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പോളിംഗ്. ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന വിശാല സഖ്യവും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയും തമ്മിലാണ് പ്രധാന മത്സരം.72,37,253 പുരുഷന്‍മാരും 63,17,602 സ്ത്രീകളും 405 മൂന്നാം ലിംഗക്കാരുമടക്കം 1,35,72,339 വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലായി സമ്മതിദാനാവകാശം വിനിയോഗിക്കുക. 49 മണ്ഡലങ്ങളില്‍ ബിഹാറില്‍ കാര്യമായ സ്വാധീനമില്ലാത്ത ബി.എസ്.പിയാണ് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. 41 മണ്ഡലങ്ങളില്‍ ബി.എസ്.പി മത്സരിക്കുന്നു. ജെ.ഡി.യു 24, ആര്‍.ജെ.ഡി 17, എല്‍.ജെ.പി 13, കോണ്‍ഗ്രസ് 8 ആര്‍.എല്‍.എസ്.പി ആറ്, എച്ച്.എ.എം മൂന്ന് എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ആദ്യഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്.നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.
Leave a Reply