Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:41 am

Menu

Published on January 11, 2014 at 10:35 am

ദേവയാനി തിരിച്ചെത്തി ; അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു

as-devyani-returns-us-withdraws-diplomat-from-india

വാഷിങ്ടണ്‍/ ന്യൂഡല്‍ഹി:അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെ ഇന്ത്യയിയില്‍ തിരിച്ചെത്തി.വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അവര്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.ദേവയാനിയെ തിരിച്ചയച്ചതിന് തിരിച്ചടിയായി അതേ പദവിയിലുള്ള അമേരിക്കന്‍ നയതന്ത്രജ്ഞനോട് 48 മണിക്കൂറിനകം തിരിച്ചുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഒരുമാസത്തിലേറെ നീണ്ട ഇന്ത്യ-അമേരിക്ക നയതന്ത്രപ്രശ്‌നം ഇതോടെ പുതിയ വഴിത്തിരിവിലെത്തി.രാത്രി പത്തരയോടെ ദേവയാ നി ന്യൂഡല്‍ഹിയില്‍ എത്തി.പൂര്‍ണ നയതന്ത്ര പരിരക്ഷയുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ്‌ ദേവയാനിയെ ഇന്ത്യയിലേക്കു തിരിച്ചയച്ചത്‌.ദേവയാനിയെ ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്കു ഇന്ത്യ മാറ്റി നിയമിച്ചു.പുറത്താക്കപ്പെട്ട യു.എസ്‌. ഉദ്യോഗസ്‌ഥനോട്‌ 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്നും ആവശ്യപ്പെട്ടു.അമേരിക്കന്‍ നയതന്ത്രജ്‌ഞരോടു മടങ്ങാന്‍ ആവശ്യപ്പെടുന്നതു ചരിത്രത്തില്‍ രണ്ടാം തവണയാണ്‌.സമാനമായ വിവാദത്തില്‍ 33 വര്‍ഷം മുമ്പ്‌ രാഷ്‌ട്രീയ കൗണ്‍സിലര്‍ ആയിരുന്ന ജോര്‍ജ്‌ ഗ്രിഫിനോടു മടങ്ങാന്‍ പറഞ്ഞതാണ്‌ ആദ്യസംഭവം.ദേവയാനിക്കുമേല്‍ യു.എസ്‌.കോടതി ഇന്നലെയാണ്‌ വിസാതട്ടിപ്പിന്‌ ഔദ്യോഗികമായി കുറ്റം ചുമത്തിയത്‌. നയതന്ത്രപരിരക്ഷയുള്ള ദേവയാനിയെ വിചാരണ ചെയ്യാനാവാത്തതിനാലാണ്‌ ഇന്ത്യയിലേക്കു മടങ്ങാന്‍ യു.എസ്‌.ആവശ്യപ്പെട്ടത്‌. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ നയതന്ത്രപരിരക്ഷ ഒഴിവാക്കി എപ്പോഴെങ്കിലും യു.എസില്‍ മടങ്ങിയെത്തുകയാണെങ്കില്‍ ദേവയാനി അറസ്‌റ്റിലാകുകയും വിചാരണ നേരിടേണ്ടിവരികയും ചെയ്യും.താന്‍ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്ന്‌ ഇന്ത്യയിലേക്കു മടങ്ങുംമുമ്പേ ദേവയാനി പറഞ്ഞു.ഐക്യരാഷ്‌ട്രസഭാ ഇന്ത്യന്‍ സ്‌ഥിരം ദൗത്യത്തിലെ അംഗത്വം ദേവയാനിക്കു നല്‍കുന്ന പൂര്‍ണ നയതന്ത്രപരിരക്ഷയാണ്‌ അമേരിക്ക അംഗീകരിച്ചത്‌.ദേവയാനിയുടെ നയന്ത്രപരിരക്ഷ ഒഴിവാക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ നിരസിച്ചു. ചാരവൃത്തിപോലുള്ള ദേശീയ സുരക്ഷാപ്രശ്‌നങ്ങളിലൊഴികെ ഇത്തരം അപേക്ഷകള്‍ തള്ളിക്കളയാത്തതിനാല്‍ ഇന്ത്യന്‍ നടപടി അമേരിക്കയെ ബുദ്ധിമുട്ടിലാക്കും.വീട്ടുജോലിക്കാരിക്കുള്ള വിസാ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ്‌ ദേവയാനിക്കെതിരേയുള്ള കേസ്‌.ഡിസംബര്‍ 12നായിരുന്നു അറസ്‌റ്റ്‌.അറസ്‌റ്റും നഗ്നയാക്കി പരിശോധിച്ചതും വന്‍വിവാദമായിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയുംചെയ്‌തു.അമേരിക്കന്‍ പൗരനായ ഇന്ത്യന്‍ വംശജനെയാണ്‌ ദേവയാനി വിവാഹം ചെയ്‌തിരിക്കുന്നത്‌.ദമ്പതികളുടെ രണ്ടുകുട്ടികളും അമേരിക്കയില്‍ പഠിക്കുകയാണ്‌. നയതന്ത്രപ്രശ്‌നത്തോടൊപ്പം ദേവയാനിയുടെ കുടുംബപ്രശ്‌നമായി ഈ വിഷയം മാറാനിടയുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News