Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on October 3, 2013 at 10:42 am

അസമില്‍ വാഹനാപകടത്തില്‍ 28 മരണം;

asam28-injured-in-road-acident

ഗുവാഹട്ടി: അസമിലെ  ബാര്‍പെട്ട ജില്ലയില്‍ നിയന്ത്രണം വിട്ട ട്രക്ക് രണ്ട് മിനി ബസ്സുകളിലിടിച്ച് 28 പേര്‍ കൊല്ലപ്പെട്ടു.ഇവരില്‍ 13 പേര്‍ കുട്ടികളാണ്.പത്ത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
കംരുപ് ജില്ലയിലെ റാംഗിയയിലുള്ള കളിമണ്‍ ഫാക്ടറിയിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ബസ്സുകളിലാണ് പശ്ചിമ ബംഗാളില്‍ നിന്നു വരികയായിരുന്ന ട്രക്കിടിച്ചത്. ട്രക്ക് ആദ്യം മുന്നിലുള്ള മിനി ബസ്സിലിടിക്കുകയും തുടര്‍ന്ന് ഈ ബസ്സില്‍ പിറകെ വന്ന ബസ്സും വന്നിടിക്കുകയുമായിരുന്നു. ഇരുപത്തിയെട്ട് പേരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ബാരപെറ്റ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ബൊംഗായ്‌ഗോണ്‍ സിവില്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News