Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:04 pm

Menu

Published on December 4, 2013 at 10:45 am

ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

asaram-bapus-son-arrested-with-four-accomplices

ന്യൂഡല്‍ഹി:ലൈംഗികപീഡന കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്‍െര മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പുര്‍ ആശ്രമത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നാരായണ്‍ സായി അറസ്റ്റ് ചെയ്തത്.ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ആശാറാം ബാപ്പുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് കഴിഞ്ഞ 59 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു.നാരായണ്‍ സായിയെ പിടികൂടാന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.തിരിച്ചറിയാതിരിക്കാന്‍ സിഖുകാരന്റെ വേഷത്തിലായിരുന്നു നാരായണ്‍ സായി അറസ്റ്റിലാകുമ്പോള്‍.ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.ആശ്രമത്തിലെ അന്തേവാസികളായിരിക്കെ ബാപ്പുവും മകനും തങ്ങളെ രണ്ടു വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയാതായി സൂറത്ത് സ്വദേശികളായ സഹോദരികള്‍ പരാതിപ്പെട്ടിരുന്നു.അസാറാമിന്റെ ഭാര്യയും മകളും പീഡനത്തിന് കൂട്ടുനിന്നതായും ഇവര്‍ മൊഴി നല്‍കിയിരുന്നു.ജോധ്പുരിലെ ആശ്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ആശാറം ഇപ്പോള്‍ രാജസ്ഥാനിലെ ജയിലില്‍ കഴിയുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News