Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിലിനും സംവിധായകന്‍ ആഷിഖ് അബുവിനും ഇന്നലെ വിവാഹവാര്‍ഷികം. 2013 നവംബര്‍ ഒന്നിനു കൊച്ചിയിലായിരുന്നു ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കേരളത്തിന് മാതൃകായി ഇരുവരുടെയും വിവാഹം. ഇക്കുറി റാണിയായി റിമ ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ത്തതിന്റെ സന്തോഷത്തിനിടയിലേക്കാണ് വിവാഹവാര്‍ഷികത്തിന്റെ മധുരം നുണഞ്ഞത്.
22 ഫീമെയില്‍ കോട്ടയത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണ് ആഷിഖും റിമയും പ്രണയത്തിലായത്. പിന്നീട് വിവാഹിതരാവുകയായിരുന്നു. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ആഘോഷങ്ങളില്ലാതെയായിരുന്നു ഇരുവരും ജീവിതത്തിലേക്കു പ്രവേശിച്ചത്. വിവാഹച്ചടങ്ങുകള്‍ക്കു ചെലവാകുമായിരുന്ന പത്തുലക്ഷം രൂപ കാന്‍സര്‍രോഗികളുടെ ചികിത്സയ്ക്കായാണ് ഇവര്‍ നല്‍കിയത്.
Leave a Reply