Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:00 pm

Menu

Published on August 19, 2013 at 11:39 am

ആസിഫ്‌ അലിയും നിത്യാമേനോനും വീണ്ടും പ്രണയിക്കുന്നു

asif-ali-and-nithya-menon-are-in-love-in-to-noor-with-love

ആസിഫ്‌ അലി- നിത്യാമേനോന്‍ ജോഡികൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം വീണ്ടും “നൂര്‍ വിത്ത്‌ ലവിൽ” ഒന്നിക്കുന്നു. നൂര്‍ വിത്ത്‌ ലവ്‌ ഒരു പ്രണയകഥയാണ്. സിഎച്ച്‌ എന്നയാളുടെ കഥയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാജഹാന്‍ എന്ന സംഗീതത്തെ സ്‌നേഹിക്കുന്ന കുബേര യുവാവിന്റെ വേഷത്തിലാണ്‌ ആസിഫ്‌ അലി എത്തുന്നത്‌ . ജി എസ്‌ അനില്‍ തിരക്കഥയ്‌ക്ക് മേല്‍നോട്ടം വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍സിത്താരയാണ്‌ സംഗീതം ഒരുക്കുന്നത്‌. അപൂര്‍വ്വരാഗം,വയലിന്‍, ബാച്ച്‌ലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ പിന്നാലെ ആസിഫ്‌ അലി-നിത്യാമേനോന്‍ ജോഡിയുടെ നാലാമത്തെ ചിത്രമാണ്‌ ടൂ നൂര്‍ വിത്ത്‌ ലവ്‌., ശേഖര്‍ മേനോന്‍, മിയാ, ജോയ്‌ മാത്യൂ എന്നിവരും ചിത്രത്തിലുണ്ട്‌.. .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News