Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 10:01 pm

Menu

Published on March 31, 2018 at 10:11 am

ബൈക്കില്‍ നിന്നും തെറിച്ചുവീണ സഹോദരങ്ങള്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം ..!!

assaulted-brothers-who-have-fallen-on-the-bike

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിനടുത്തുവച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ എട്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കമുള്ള ചോരയില്‍ കുളിച്ച്കിടന്ന സഹോദരങ്ങള്‍ക്ക് നേരെയാണ് ക്രൂരമര്‍ദ്ദനം.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ആണ് സംഭവം . വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങി തിരികെപോകുകയായിരുന്ന സെയ്ത് മുഹമ്മദ്, സാമന്ത് മുഹമ്മദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ഒന്നരമണിക്കൂറോളം ഇവര്‍ റോഡില്‍ കിടന്നിട്ടും സമീപത്തെ ബേക്കറിയിലുണ്ടായിരുന്നവര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറായില്ല.

അമിത വേഗതയിൽ ബൈക്കോടിച്ചു എന്ന് ആരോപിച്ച് നിലത്തിട്ട് ചവിട്ടുകയും കൈവശമുണ്ടായിരുന്ന അയ്യായിരം രൂപ മര്‍ദ്ദിച്ചവര്‍ എടുത്തെന്നും ആരോപണമുണ്ട്.

പതിനൊന്ന് മണിക്ക് ശേഷം ഇവരുടെ വീട്ടില്‍ നിന്ന് ആളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇതിനിടയ്ക് നാട്ടുകാരില്‍ ചിലര്‍ ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായപ്പോൾ വീട്ടില്‍ നിന്ന് ആളുകൾ വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന് പറഞ്ഞ് മറ്റുചിലര്‍ തടഞ്ഞു. ഈ കാരണങ്ങൾ ചൂണ്ടികാണിച്ചു വീട്ടുകാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Loading...

Comments are closed.

More News