Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 5:00 pm

Menu

Published on April 1, 2017 at 9:51 am

ഇന്നത്തെ നിങ്ങളുടെ നക്ഷത്രഫലം

astrology-prediction-april-1

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
മേടക്കൂറുകാർക്ക് ഇന്ന് പകൽ മോശം സമയമാണ്. അഭിമാനക്ഷതം, സാമ്പത്തിക നഷ്ടം എന്നിവ കാണുന്നു.സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. യാത്രകൾക്ക് ഫലം കാണും. ആഗ്രഹങ്ങൾ പലതും നടക്കും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചിലവ് എന്നിവ കാണുന്നുണ്ട്. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രം.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പൊതുവെ ഈ കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്.

astrology-prediction-april-2

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, തൊഴിൽലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവും.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യയ്ക്ക് ശേഷം കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെട്ടു വരും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, സാമ്പത്തിക നഷ്ടം എന്നിവ കാണുന്നു. സായാഹ്നം കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങള്‍ പലതും നടക്കും. യാത്രകൾക്ക് ഫലം കാണും.

astrology-prediction-april-3

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. കുറെകാലമായുള്ള ആഗ്രഹങ്ങള്‍ നടക്കാം.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെട്ടുവരും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
പകൽ മുഴുവൻ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ മെച്ചപ്പെട്ടുവരും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറുകാർക്ക് കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. കുറെകാലമായുള്ള ആഗ്രഹങ്ങൾ പലതും നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News