Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 9:52 pm

Menu

Published on April 13, 2017 at 10:09 am

ഇന്നത്തെ നക്ഷത്ര ഫലം

astrology-prediction-april-13

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യത കാണുന്നുണ്ട്.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
യാത്രകള്‍ ഫലവത്താവും. കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. പൊതുവെ ഈ കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും .

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യക്ക് ശേഷം കാര്യങ്ങൾക്ക് പുരോഗതിയുണ്ടാകും.

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾസഫലമാകും.


കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അഭിമാനക്ഷതം, നഷ്ടം ഇവ കാണുന്നു. സൂര്യാസ്തമന ശേഷം കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
തുലാക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കും.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, അലച്ചിൽ, ചിലവ് എന്നിവ കാണുന്നു. സന്ധ്യക്ക് ശേഷം കാര്യങ്ങൾ നേരെയാകും.

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
എല്ലാത്തിലും കാര്യവിജയം കാണുന്നുണ്ട്. ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാം.



മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
യാത്രകൾ ഫലവത്താവും. തൊഴിലന്വേഷണങ്ങൾക്ക് ഗുണം കാണും. കാര്യവിജയവും കാണുന്നുണ്ട്.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സന്ധ്യക്ക് ശേഷം ഈ കൂറുകാർക്ക് നല്ലതാണ്. പകൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് എന്നിവ കാണുന്നുണ്ട്.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
അപകടഭീതി, നഷ്ടം,അലസത എന്നിവ കാണുന്നു. സന്ധ്യ കഴിയുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News