Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, തൊഴിൽലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങള്‍ പലതും നടക്കാൻ സാധ്യതയുണ്ട്.
ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഉച്ചവരെ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു.അതിനുശേഷം കാര്യവിജയം കാണുന്നുണ്ട്. തൊഴിലന്വേഷണങ്ങൾ ഫലം കാണും.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
ഇന്ന് പകൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രമായിരിക്കും.
കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പകൽ 2 മണി വരെ നല്ല സമയമാണ്.അതുകഴിഞ്ഞാൽ കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു.
–

–
ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ഇന്ന് ഈ കൂറുകാർക്ക് നല്ല ദിവസമാണ്.
കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, നഷ്ടം എന്നിവ കാണുന്നു. അതുകഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും.
തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. സായാഹ്നം മുതൽ ഗുണദോഷസമ്മിശ്രമായിരിക്കും.
വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
പകൽ കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ഉച്ചയ്ക്ക് ശേഷം കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവയാണ് കാണുന്നത്.
–

–
ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
ഈ കൂറുകാർക്ക് ഇന്ന് പകൽ മോശം സമയമാണ്. ഉച്ച കഴിഞ്ഞാൽ കാര്യവിജയം കാണുന്നു.
മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
യാത്രകൾ ഫലവത്താവും. ഉച്ചവരെ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു.
കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, അലച്ചിൽ, ചിലവ് ഇവ കാണുന്നു. അതുകഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെടും.
മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
പകൽ 2 മണി വരെ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. പകൽ 2 മണി കഴിഞ്ഞാല്‍ സമയം മോശമാണ്.
Leave a Reply