Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 5:03 pm

Menu

Published on April 5, 2017 at 9:58 am

ഇന്നത്തെ നക്ഷത്രഫലം

astrology-prediction-april-5

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷ സമ്മിശ്രമായിരിക്കും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, സ്ഥാനലാഭം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. യാത്രകളെല്ലാം ഫലം കാണും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അഭിമാനക്ഷതം, സാമ്പത്തിക നഷ്ടം എന്നിവ കാണുന്നു. സൂര്യാസ്തമനശേഷം കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നുണ്ട്. ആഗ്രഹങ്ങൾ നടക്കാം.
–
astrology-prediction-april-5
–
ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ എന്നിവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ ഭേദപ്പെട്ടുതുടങ്ങും.

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
പകൽ മുഴുവൻ കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം എന്നിവ കാണുന്നു. യാത്രകൾക്ക് ഫലം കാണും.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കുറെ നാളായി ആഗ്രഹിക്കുന്ന പല ആഗ്രഹങ്ങളും നടക്കാൻ സാധ്യതയുണ്ട്. ധനയോഗം,കാര്യവിജയം എന്നിവ കാണുന്നു.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.
–
astrology-prediction-april-6
–
ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അപകടഭീതി, നഷ്ടം എന്നിവ കാണുന്നു. സൂര്യാസ്‌തമന ശേഷം കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
സുഹൃദ്സമാഗമം,കാര്യവിജയം എന്നിവ കാണുന്നു. ചർച്ചകള്‍ വിജയിക്കും.ആഗ്രഹങ്ങൾ പലതും നടക്കും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. യാത്രകളെല്ലാം ഫലം കാണും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ഇന്ന് പകൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വൈകീട്ട് 6 മണി മുതൽ കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News