Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: ചൈനയിലെ യുവാന്‍ പ്രവിശ്യാനഗരമായ ഷാടോങിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 367 ആയി.. 1881 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.പ്രാദേശികസമയം വൈകിട്ട് നാലരയ്ക്കാണ് ഭൂകമ്പമാപിനിയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.ഭൂചലനത്തെ തുടര്‍ന്ന് 12000ത്തോളം വീടുകളാണ് തകര്‍ന്നത്. 4,39,000 പേര്‍ താമസിക്കുന്ന പ്രദേശത്താണ് ഭൂചലനം. യുവാന്റെ തലസ്ഥാനമായ കുമ്മിംഗില്‍ നിന്നും 366 കിലോമീറ്റര്‍ അകലെയുള്ള ലുഡിയനിലാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.14 വര്‍ഷത്തിനിടെ മേഖലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Leave a Reply