Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:10 am

Menu

Published on March 16, 2018 at 9:22 am

ഫ്ലോറിഡയിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം

at-least-4-dead-in-bridge-collapse-at-florida-international-university

മിയാമി :ഫ്ലോറിഡയിൽ നടപ്പാലം തകർന്ന് വീണ് നാല് മരണം. ഇന്ത്യൻ സമയം 1.30 ന് ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇപ്പോഴും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ്. പാലത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും തകർന്നു വീഴാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരോട് സൂക്ഷിക്കണമെന്ന നിർദ്ദേശമുണ്ട്. ഡേഡ് കൗണ്ടിയിലെ സ്വീറ്റ് വാട്ടർ സിറ്റിയുമായി യൂണിവേഴ്സിറ്റി ക്യാംപസിനെ ബന്ധിപ്പിക്കുന്ന പാലമാണിത്. താഴെയുള്ള റോഡിൽ വാഹനങ്ങൾ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട സമയത്താണ് പാലം തകർന്നുവീണതെന്ന് കണ്ടുനിന്നവർ പറഞ്ഞു.

അപകടത്തിൻറെ വ്യാപ്തി വർദ്ധിക്കാൻ കാരണം ഇതാണെന്നാണ് പ്രാഥമിക നിഗമനം. 14.2 മില്യൻ ഡോളർ ചിലവാക്കി നിർമിച്ച ഈ പാലം കാറ്റഗറി 5ൽ പെടുന്ന കൊടുങ്കാറ്റിനെ പോലും തടയാൻ കഴിയുന്നതാണെന്നും 100 വർഷത്തെ ആയുസുണ്ടെന്നുമാണ് വിലയിരുത്തിയിട്ടുണ്ടായിരുന്നത്.ആറു മണിക്കൂറുകൊണ്ടാണ് 174 അടി നീളമുള്ള പാലം എട്ടു വരി പാതയ്ക്കു മുകളിലൂടെ ശനിയാഴ്ച നിർമ്മിച്ചതെന്ന് യൂണിവേഴ്‌സിറ്റി പറഞ്ഞു. 18 വയസ്സുള്ള വിദ്യാർത്ഥിനി റോഡ് മുറിച്ച് കടക്കുന്നതിനിടെ മരിച്ചതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപ്പാലം നിർമിക്കാൻ യൂണിവേഴ്‌സിറ്റി തീരുമാനമെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News