Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ മൂന്നിടങ്ങളിലായുണ്ടായ സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. രവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ശിയാ ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ബഗ്ദാദിലെ അല്‍ജവ്ഹറ മാളിലാണ് സ്ഫോടനം ഉണ്ടായത്. ഭീകരര്‍ ഷോപ്പിങ് മാളിലുണ്ടായിരുന്ന നിരവധിപേരെ ബന്ദികളാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.ആയുധ ധാരികളായ അക്രമികള്‍ മാളിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മാളിന് പുറത്ത് കാര്‍ബോംബ് സ്‌ഫോടനം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Leave a Reply