Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ എ.ടി.എമ്മുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്.പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. അസാധുവായ നോട്ടുകള്‍ ഇതിലൂടെ നിക്ഷേപിക്കാം. സംസ്ഥാനത്തെ 6,000 ബാങ്ക് ശാഖകളിലേക്ക് ഇന്നലെ ഒറ്റ ദിവസം കൊണ്ട് 3500 കോടി രൂപയുടെ അസാധു നോട്ടുകള്‍ വന്നെന്നാണു കണക്ക്.19 മുതല്‍ ദിവസേന 4,000 രൂപ വരെ പിന്‍വലിക്കാം. സോഫ്റ്റ്‌വെയര്‍ പരിഷ്‌കരിക്കേണ്ടതിനാല്‍ 2000 രൂപയുടെ നോട്ട് തല്‍ക്കാലം എടിഎമ്മുകളില്‍ നിറയ്‌ക്കേണ്ടെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി.2000 രൂപ കറൻസികൾ ബാങ്ക് കൗണ്ടർ വഴിയാകും തുടക്കത്തിൽ വിതരണം ചെയ്യുക. ആവശ്യത്തിനുളള 2000 രൂപ കറൻസികൾ ഇപ്പോൾ ബാങ്കിൽ സ്റ്റോക്കില്ലെങ്കിലും, 100 രൂപ കറൻസികൾ പര്യാപ്തമാണെന്നും ഭട്ടാചാര്യ വ്യക്തമാക്കി. എസ്.ബി.ഐക്ക് ഇനിയും ആവശ്യമുളള 2000 കറൻസികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാൽ അതിന്റെ തുകയെത്രയെന്നത് വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നും അവർ പറഞ്ഞു.
ജനങ്ങൾക്ക് സ്വന്തം അക്കൗണ്ടിലേയ്ക്ക് എപ്പോൾ വേണമെങ്കിലും പഴയ കറൻസികൾ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. നിക്ഷേപിക്കാവുന്ന തുക സംബന്ധിച്ച് പരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം മാറ്റി വാങ്ങാൻ ആണെങ്കിൽ 4,000 രൂപ വരെ ഒരു സമയം മാറ്റി വാങ്ങാവുന്നതാണെന്നും അരുന്ധതി ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
വെളളിയാഴ്ച മുതൽ ബാങ്ക് എ.ടി.എമ്മുകൾ പ്രവർത്തിച്ചു തുടങ്ങുമെന്നും, എ.ടി.എം മെഷീനുകളിൽ കറൻസികൾ ലോഡ് ചെയ്യുന്നതും, പുതിയ മാറ്റത്തിന് ആനുപാതികമായി മെഷീൻ കോൺഫിഗർ ചെയ്യുന്നതുമായ പ്രവർത്തികൾ ഏകദേശം പൂർണ്ണമായതായും അവർ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കുന്നതാണെന്നു വ്യക്തമാക്കിയ ഭട്ടാചാര്യ, മറ്റു പ്രവർത്തി ദിവസങ്ങളിലും അധിക സമയം ബാങ്ക് തുറന്നിരിക്കുന്നതാണെന്നും അടുത്ത ആഴ്ചയിൽ തിരക്കു നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ അധികപ്രവർത്തിസമയം തുടരുമെന്നും വ്യക്തമാക്കി.
Leave a Reply