Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം. വസന്ത്കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിലാണ് ആക്രമണം നടന്നത്. ദേവാലയത്തിന്റെ വാതിലുകള്‍ അടിച്ചു തകർക്കുകയും പള്ളിക്കുള്ളിലെ വസ്തുക്കള്‍ വലിച്ചുവാരിയിട്ട നിലയിലുമാണുള്ളത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ചു ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അക്രമം. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം നടന്നത്. അക്രമികള്‍ ഗെയ്റ്റ് ചാടിക്കടന്നാണ് പള്ളിക്കുള്ളിൽ പ്രവേശിച്ചിരിക്കുന്നതെന്നാണ് സൂചന. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇതിന് മുന്‍പ് ഡിസംബറിൽ കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം അക്രമികൾ തീയിട്ട് നശിപ്പിച്ചിരുന്നു.പിന്നീട് തെക്കന്‍ ഡല്‍ഹിയിലെ ഓഖïയി പള്ളിക്കുനേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു
Leave a Reply