Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: അട്ടപ്പാടിയില്‍ വേണ്ടത്ര ഭക്ഷണം എത്തിക്കുന്നുണ്ട് എന്നാൽ കൊടുക്കുന്ന ഭക്ഷണം ആദിവാസികള്‍ കഴിക്കാത്തതാണ് അവിടുത്തെ പ്രശ്‌നമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കന്ന കക്കൂസുകള്‍ ആദിവാസികള്‍ ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഔട്ട്‌ലുക്ക് വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ അഭിപ്രായപ്രകടനം നടത്തിയത്. ഞാന്‍ കഴിഞ്ഞ ജൂണില്‍ അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു. ഇതിന് പുറമെ കേന്ദ്ര, സംസ്ഥാന ജീവനക്കാരും ഇടയ്ക്കിടെ അവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. അവിടുത്തെ പദ്ധതികളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഒരു മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അവിടുത്തെ പ്രശ്‌നം പോഷകാഹാരക്കുറവാണ്. ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. അതിന് കുറച്ച് സമയം ആവശ്യമുണ്ട്. സര്‍ക്കാര്‍ അവിടെ വിതരണം ചെയ്യുന്ന റേഷനില്‍ അരിക്ക് പുറമെ ചെറുപയറും റാഗിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ , അവര്‍ വേണ്ടരീതിയില്‍ ഈ ഭക്ഷണം കഴിക്കുന്നില്ല. അതൊരു വലിയ പ്രശ്‌നമാണ് – ഉമ്മന്‍ചാണ്ടി പറഞ്ഞു.
Leave a Reply