Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഡ്‌ലെയ്ഡ്: ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഓസ്ട്രേലിയ നേരിടും.ക്വാർട്ടറിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ഓസ്ട്രേലിയ സെമിയിൽ പ്രവേശിച്ചത്.പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 214 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 97 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. പുറത്താകാതെ 64 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണും 65 റണ്‍സടിച്ച സ്റ്റീവ് സ്മിത്തുമാണ് ഓസീസിന്റെ സെമിപ്രവേശം എളുപ്പമാക്കിയത്. നാല് വിക്കറ്റ് നേടിയ ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡ് ആണ് മാൻ ഓഫ് ദി മാച്ച്.അടുത്ത വ്യാഴാഴ്ച സിഡ്നിയിലാണ് ഇന്ത്യ-ഓസ്ട്രേലിയ സെമി ഫൈനൽ മത്സരം നടക്കുക. ഇതു ഏഴാം തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് സെമിയിൽ എത്തുന്നത്.
Leave a Reply