Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:36 am

Menu

Published on December 13, 2013 at 9:54 am

ആഷസ്:ആസ്ട്രേലിയ-ഇംഗ്ലണ്ട്‌ മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍

australia-england-prepare-for-third-ashes-test

പെര്‍ത്ത്:ആസ്ട്രേലിയ-ഇംഗ്ലണ്ട്‌ ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് പെര്‍ത്തില്‍ വെള്ളിയാഴ്ച തുടക്കം.ഇന്ത്യന്‍ സമയം രാവിലെ എട്ടിനു തുടങ്ങുന്ന മത്സരം സ്‌റ്റാര്‍ ക്രിക്കറ്റില്‍ തത്സമയം കാണാം.ഇംഗ്ലണ്ട്‌ നായകന്‍ അലിസ്‌റ്റര്‍ കുക്കും ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഇന്നു 100 ടെസ്‌റ്റ്‌ പൂര്‍ത്തിയാക്കുമെന്ന യാദൃശ്‌ഛികതയും ഒപ്പമുണ്ട്‌.ആദ്യ രണ്ടു ടെസ്‌റ്റുകളും തോറ്റ ഇംഗ്ലണ്ട്‌ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്‌.സമീപ കാല ആഷസ്‌ ടെസ്‌റ്റുകളില്‍ 2-0 ത്തിനു പിന്നിട്ടുനിന്ന ശേഷം ഒരു ടീമും മുന്നേറിയിട്ടില്ല.1930 ല്‍ ഓസ്‌ട്രേലിയ 2-0 ത്തിനു പിന്നിട്ടുനിന്ന ശേഷം പരമ്പര നേടിയെടുത്തിരുന്നു. ബ്രിസ്‌ബെനിലും അഡ്‌ലെയ്‌ഡിലും കളിച്ച അതേ ടീമിനെയാകും ഓസീസ്‌ കളിപ്പിക്കുക.കാല്‍മുട്ടിനേറ്റ പരുക്കില്‍നിന്നു റയാന്‍ ഹാരിസ്‌ മുക്‌തനായെന്നു ക്ലാര്‍ക്ക്‌ വ്യക്‌തമാക്കി.വലതു കൈക്കുഴയ്‌ക്കു പരുക്കേറ്റ ജെയിംസ്‌ ഫോക്‌നറിനെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.ഇംഗ്ലണ്ട്‌ രണ്ട്‌ സ്‌പിന്നര്‍മാരെയും കളിപ്പിക്കാന്‍ സാധ്യതയില്ല.അഡ്‌ലെയ്‌ഡ്‌ ടെസ്‌റ്റില്‍ ഗ്രെയിം സ്വാനും മോണ്ടി പനേസറിനും ഓസീസ്‌ ബാറ്റ്‌സ്‌മാന്‍മാര്‍ക്കു മേല്‍ ആധിപത്യം സ്‌ഥാപിക്കാനായിരുന്നില്ല.പേസര്‍ ടിം ബ്രെസ്‌നാന്‍ കളിക്കുമെന്ന്‌ ഏറെക്കുറെ ഉറപ്പായി.ഒരു സ്‌പിന്നറെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സ്വാനായിരിക്കും നറുക്കു വീഴുക.ജോ റൂട്ട്‌, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരെ പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരായി ഉപയോഗിക്കാനും സാധ്യതയുണ്ട്‌.വാക ഗ്രൗണ്ടില്‍ കളിച്ച 12 ടെസ്‌റ്റുകളില്‍ ഒന്നില്‍ മാത്രമാണ്‌ ഇംഗ്ലണ്ട്‌ ജയിച്ചത്‌.ഇവിടെ അവസാനം കളിച്ച മൂന്നു കളികളിലും ഓസീസ്‌ ജയിച്ചിരുന്നു. ഇംഗ്ലണ്ടിനെ കൂടാതെ വെസ്‌റ്റിന്‍ഡീസ്‌,ഇന്ത്യ എന്നിവരായിരുന്നു എതിരാളികള്‍.
ടീം: ഓസ്‌ട്രേലിയ-മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍),ഡേവിഡ്‌ വാര്‍ണര്‍,ക്രിസ്‌ റോജേഴ്‌സ്‌,ഷെയ്‌ന്‍ വാട്‌സണ്‍, സ്‌റ്റീവ്‌ സ്‌മിത്ത്‌,ജോര്‍ജ്‌ ബെയ്‌ലി,ബ്രാഡ്‌ ഹാഡിന്‍,പീറ്റര്‍ സിഡില്‍,മിച്ചല്‍ ജോണ്‍സണ്‍,റയാന്‍ ഹാരിസ്‌,നഥാന്‍ ലിയോണ്‍,ഡഗ്‌ ബോലിംഗര്‍,നഥാന്‍ കൗള്‍ട്ടര്‍ നീല്‍.
ഇംഗ്ലണ്ട്‌- അലിസ്‌റ്റര്‍ കുക്ക്‌ (നായകന്‍),മൈക്കിള്‍ കാര്‍ബറി,ജോ റൂട്ട്‌,കെവിന്‍ പീറ്റേഴ്‌സണ്‍,ഇയാന്‍ ബെല്‍,ബെന്‍ സ്‌റ്റോക്‌സ്‌,മാറ്റ്‌ പ്രയോര്‍, സ്‌റ്റുവര്‍ട്ട്‌ ബ്രോഡ്‌,ടിം ബ്രെസ്‌നാന്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍,ഗ്രെയിം സ്വാന്‍,മോണ്ടി പനേസര്‍, സ്‌റ്റീവന്‍ ഫിന്‍, ഗാരി ബാലസ്‌,റോഡി റാങ്കിന്‍.

Loading...

Leave a Reply

Your email address will not be published.

More News