Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:55 am

Menu

Published on January 4, 2014 at 10:16 am

ആഷസ് ടെസ്റ്റ്‌ ;ഓസീസ് 326ന് പുറത്ത്

australia-reach-326-on-day-1-of-5th-ashes-test

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ ആതിഥേയരായ ആസ്ട്രേലിയ 326ന് പുറത്ത്.സ്റ്റീവന്‍ സ്മിത്തിന്‍െറ സെഞ്ച്വറിയും (115),ബ്രാഡ് ഹാഡിന്‍െറ (75) മികച്ച ബാറ്റിങ്ങുമാണ് കരകയറ്റിയത്.ബെന്‍സ്റ്റോക്കിന്‍െറ ആറ് വിക്കറ്റ് പ്രകടനമാണ് ഓസീസിനെ കൂറ്റന്‍ സ്കോറിലേക്കത്തെും മുമ്പേ വീഴ്ത്തിയത്. സ്റ്റ്യുവര്‍ട്ട്ബ്രോഡ് രണ്ട് വിക്കറ്റെടുത്തു.അതേസമയം മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് ഓപണര്‍ മൈക്കല്‍ കാര്‍ബറിയുടെ (0) വിക്കറ്റ് നഷ്ടമായി.കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് എട്ടുറണ്‍സെടുത്തിട്ടുള്ള സന്ദര്‍ശകര്‍ക്കായി ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (7),ജെയിംസ് ആന്‍ഡേഴ്സന്‍ (1) എന്നിവരാണ് ബാറ്റ്ചെയ്യുന്നത്.ടോസ് നേടിയ ഇംഗ്ളണ്ട് ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു.ഓപണര്‍മാരായ ക്രിസ് റോജേഴ്സിനെയും (11) ഡേവിഡ് വാര്‍ണറെയും (16) ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ മടക്കി ബെന്‍ സ്റ്റോക്കും സ്റ്റ്യുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കിയത്.ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് (1) പിന്നാലെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഷെയിന്‍ വാട്സനും (43),ജോര്‍ജ് ബെയ്ലിയും (1) വീണതോടെ ഓസീസ് സ്കോര്‍ 97/5 എന്ന നിലയിലേക്ക് കൂപ്പുകുത്തി.എന്നാല്‍ ആറാം വിക്കറ്റില്‍ കൂട്ടുചേര്‍ന്ന സ്മിത്തും ഹഡിനും രക്ഷകവേഷമണിഞ്ഞതോടെ ഓസീസ് പതുക്കെ തിരിച്ചുകയറി.128 റണ്‍സാണ് ഈ സഖ്യത്തില്‍ പിറന്നത്.വഴിക്കുവെച്ച് ഹഡിന്‍ വീണെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് സ്മിത്ത് സ്കോര്‍ 300ന് പുറത്തത്തെിച്ചു. 154 പന്തില്‍ 17 ഫോറും ഒരു സിക്സും പറത്തി മികച്ച ഇന്നിങ്സ് കെട്ടഴിച്ച സ്മിത്ത് ഏറ്റവും ഒടുവിലാണ് ഇംഗ്ളീഷ് ബൗളിങ്ങിന് മുന്നില്‍ കീഴടങ്ങിയത്.റ്യാന്‍ ഹാരിസ് (22), മിച്ചല്‍ ജോണ്‍സന്‍ (12),പീറ്റര്‍ സിഡില്‍ എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നഥാന്‍ ലിയോണ്‍ (0) പുറത്താകാതെ നിന്നു.സ്കോര്‍: ആസ്ട്രേലിയ 326, ഇംഗ്ലണ്ട് 8/1.അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആസ്ട്രേലിയ 4-0ത്തിന് മുന്നിലാണ്.

Loading...

Leave a Reply

Your email address will not be published.

More News