Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:40 pm

Menu

Published on October 7, 2014 at 3:17 pm

കത്തിക്കരിഞ്ഞ യുവതിയുടെ മുഖം മാസങ്ങൾക്ക് ശേഷം ലോകം കണ്ടപ്പോൾ

australian-woman-takes-mask-off-to-reveal-face

സിഡ്നി: ഒരാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മുഖത്തിൻറെ 65 ശതമനവും കത്തിക്കരിഞ്ഞ യുവതി ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം ഒരു മുഖാവരണവുമായി നടക്കുകയായിരുന്നു. 28കാരിയായ ഡാനാ വുലിന്‍ എന്ന ഈ ഓസ്ട്രലിയന്‍ യുവതി ഇപ്പോൾ തൻറെ മുഖത്തെ മുഖാവരണം മാറ്റി ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത സ്വന്തം മുഖം കാണിച്ച് പുറത്ത് വന്നിരിക്കയാണ്.തകർന്ന് പോകേണ്ടിയിരുന്ന ജീവിതത്തെ ഇച്ഛാശക്തിയോടെയും ആത്മവിശ്വാസത്തോടെയും ഈ ഓസ്ട്രേലിയന്‍ യുവതി തിരിച്ചുപിടിക്കുകയായിരുന്നു. 2012 ഫെബ്രുവരി 16നായിരുന്നു ഡാനായുടെ ജീവിതത്തെയാകെ മാറ്റിമറിച്ച സംഭവം നടന്നത്.ഡാനാ പരിചയപ്പെട്ട ഒരു യുവാവിൻറെ ഭാര്യ നതാലി ദിമിത്രോവ്സ്കയാണ് ഡാനായെ അപ്പാര്‍ട്മെന്റിലെത്തിആക്രമിച്ചത്.ഈ യുവതി മെതിലേറ്റഡ് സ്പിരിറ്റ് ഡാനായുടെ ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഈ ആക്രമണത്തിൽ ഡാനായുടെ ശരീരത്തിൻറെ 65 ശതമാനവും പൊള്ളലേറ്റിരുന്നു. ഡാന മരിച്ചുവെന്ന് കരുതി ആ സ്ത്രീ പോകുകയും ചെയ്തു.പിന്നീട് ഗുരുതരാവസ്ഥയിലായ ഡാനയെ അയല്‍ക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പിന്നീട് മാസങ്ങളോളം ഇവിടെ കിടക്കുകയും നീണ്ട ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.അതിനു ശേഷം മുഖത്ത് ഒരു സുരക്ഷാ മുഖാവരണം ധരിച്ചായിരുന്നു ഡാനാ നടന്നിരുന്നത്. ഇപ്പോൾ വെസ്റ്റ് ആസ്ത്രേലിയന്‍ ബാലെ സെന്ററില്‍ നടന്ന ഒരു ഫാഷന്‍ പരേഡില്‍ നിരവധി പേരെ സാക്ഷികളാക്കി ഡാനാ പുതിയ ജീവിതത്തിലേക്ക് കടന്നു വരികയാണ്.ഇനി ഇത് പോലുള്ള ദുരന്തങ്ങൾക്ക് ഇരയാവുന്ന മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയെന്നതാണ് തൻറെ ആഗ്രഹമെന്ന് ഡാനാ പറഞ്ഞു.



Australian woman  takes mask off to reveal face2

Australian woman  takes mask off to reveal face4

Australian woman  takes mask off to reveal face5

Australian woman  takes mask off to reveal face6

Loading...

Comments are closed.

More News