Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാന്‍ബറ : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവ് വിവാഹിതനായി. ആന്‍ഡ്രൂ ചാന് എന്ന യുവാവാണ് പ്രതിശ്രുത വധു ഫെബിയാന്റി ഹെരേവിലയെ ജയിലിൽ വെച്ച് വിവാഹം കഴിച്ചത്. തിങ്കളാഴ്ച ജയിലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 8.2 കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 2005 ലാണ് 31 കാരനായ ആന്‍ഡ്രൂ ചാന് അറസ്റ്റിലായത്. 2006 ല്‍ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തു. വധശിക്ഷ നടപ്പാക്കുന്ന വിവരം 72 മണിക്കൂറിനുമുമ്പ് പ്രതിയെ അറിയിക്കണമെന്ന് ഇന്‍ഡോനീഷ്യയിൽ നിയമമുണ്ട്. ഇതുപ്രകാരം ചാന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ ശനിയാഴ്ച അദ്ദേഹത്തെ അറിയിച്ചിരുന്നു. ചാൻറെ വധശിക്ഷ നിശ്ചയിച്ച സമയത്തുതന്നെ നടപ്പാക്കുമെന്ന് ഇന്‍ഡോനീഷ്യ അറ്റോര്‍ണി ജനറല്‍ അറിയിച്ചിട്ടുണ്ട്.എങ്കിലും വിവാഹിതനായ സാഹചര്യം കണക്കിലെടുത്ത് ഇന്ഡോനിഷ്യ പ്രസിഡന്റ് അദ്ദേഹത്തോട് ദയ കാട്ടുമെന്ന പ്രതീക്ഷയിലാണ് ചാൻറെ സഹോദരന് മൈക്കള്‍.